മഞ്ഞപ്ര, മേയ്ക്കാട് സ്കൂളുകളില്‍ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി മഞ്ഞപ്ര സൗത്ത് നടുവട്ടം ജെബിഎൽപി സ്കൂളിൽ പഞ്ചായത്ത് മെമ്പർ അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി മഞ്ഞപ്ര സൗത്ത് ജെബിഎൽപി സ്കൂളിൽ തുടങ്ങി. പഞ്ചായത്ത് അംഗം അൽഫോൻസ ഷാജൻ വിദ്യാർഥികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
കെ എൻ പ്രകാശൻപിള്ള അധ്യക്ഷനായി. പ്രധാനാധ്യാപിക വി കെ ബിൻല, രാജു അമ്പാട്ട്, ടി സി ഷാജൻ, രവി പുൽപ്ര എന്നിവർ സംസാരിച്ചു. വേങ്ങൂർ സഹകരണ സംഘമാണ് പത്രം സ്പോൺസർ ചെയ്തത്.
പാലിശേരി ഗവ. ഹൈസ്കൂളിലും ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ആരംഭിച്ചു. കറുകുറ്റി സഹകരണ ബാങ്കാണ് പത്രം സ്പോൺസർ ചെയ്‌തത്.
നെടുമ്പാശേരി
മേയ്ക്കാട് ഗവ. എസ്‌വി എൽപി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. കുട്ടികൾക്ക് പത്രം നൽകി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ കെ രവിത അധ്യക്ഷയായി. സിപിഐ എം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി സി സോമശേഖരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ കെ തോമസ്, കെ ഐ ബാബു, കെ എം വർഗീസ്, ലിസി ജോർജ് എന്നിവർ സംസാരിച്ചു.









0 comments