കുസാറ്റ് വിദ്യാർഥികൾ ജപ്പാനിലേക്ക്

ദിൽനാസ് ഫാത്തിമ, എ ശ്രീരാജ്, കെ എം അനഘ
കളമശേരി
കൊച്ചി സർവകലാശാലയിലെ മൂന്നു ബിരുദാനന്തര ബിരുദ വിദ്യാർഥികൾ ജപ്പാനിലെ നീഗാത സർവകലാശാലയിൽ ഒമ്പതുമുതൽ 20 വരെ നടക്കുന്ന ഓൺസൈറ്റ് ലക്ചർ സീരീസിലും ഫീൽഡ് ട്രെയിനിങ് പ്രോഗ്രാമിലും പങ്കെടുക്കും. കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസും ജപ്പാനിലെ നീഗാത യൂണിവേഴ്സിറ്റിയുമായുള്ള വിദ്യാർഥിവിനിമയ പദ്ധതിയിലാണ് പരിശീലനം.
മൂന്നാംസെമസ്റ്റർ വിദ്യാർഥികളായ എംഎസ്‍സി മറൈൻ ബയോളജിയിലെ കെ എം അനഘ, എംഎസ്‍സി മറൈൻ ജിയോഫിസിക്സിലെ ദിൽനാസ് ഫാത്തിമ, എംഎസ്‍സി മറൈൻ ജിയോളജിയിലെ എ ശ്രീരാജ് എന്നിവരെയാണ് സീരീസിലേക്ക് തെരഞ്ഞെടുത്തത്.









0 comments