ലോക രോഗീസുരക്ഷാദിനം ; മെട്രോയിൽ സിപിആർ പരിശീലനം നടത്തി

കൊച്ചി
ഹൃദയാഘാത മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വാട്ടർ മെട്രോയിൽ സിപിആർ പരിശീലനവും ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ്‌മോബും നടത്തി. വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ നേതൃത്വത്തിൽ ലോക രോഗീസുരക്ഷാ ദിനത്തോടനുബന്ധിച്ചാണ് ജനങ്ങൾക്ക് സിപിആർ പരിശീലനം നൽകിയത്. വണ്ടർലാ, മറൈൻ ഡ്രൈവ്, ഇൻഫോപാർക്ക്, കലൂർ സ്റ്റേഡിയം എന്നിവിടങ്ങളിലും പരിശീലനം നടത്തി. ബുധനാഴ്ചയും വിവിധയിടങ്ങളിൽ ബോധവൽക്കരണ പരിപാടി നടക്കും. വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിക്കാനാണ് പരിപാടി നടത്തുന്നതെന്ന് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.









0 comments