എടവനക്കാട് പഞ്ചായത്തിലേക്ക് ബഹുജനമാർച്ച് സംഘടിപ്പിച്ചു

വൈപ്പിൻ
യുഡിഎഫ് ഭരിക്കുന്ന എടവനക്കാട് പഞ്ചായത്തിന്റെ മെല്ലെപ്പോക്കിലും അനാസ്ഥയിലും പ്രതിഷേധിച്ച് സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തി. 1, 13 വാർഡുകളിൽ തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിലും സിആർസെഡ് വിഷയത്തിൽ ത്വരിതഗതിയിൽ നടത്തേണ്ട നീക്കങ്ങളിൽ അനാസ്ഥ, തീരദേശ റോഡിൽ കടലിൽനിന്ന് മണൽകയറി സഞ്ചാരയോഗ്യമല്ലാതായെങ്കിലും മണൽനീക്കാൻ നടപടിയില്ലാത്തതിലും വേലിയേറ്റ വെള്ളപ്പൊക്കവിഷയത്തിൽ ശാശ്വതപരിഹാരത്തിന് ശ്രമിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു ബഹുജനമാർച്ച്.
സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ കമ്മിറ്റി അംഗം പി വി സിനിലാൽ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ എ സാജിത്, ലോക്കൽ സെക്രട്ടറി കെ യു ജീവൻമിത്ര, പഞ്ചായത്ത് അംഗം കെ ജെ ആൽബി എന്നിവർ സംസാ രിച്ചു.









0 comments