കാഞ്ഞൂർ പഞ്ചായത്ത് അഴിമതിക്കെതിരെ സിപിഐ എം മാർച്ച്

കാലടി
യുഡിഎഫ് ഭരിക്കുന്ന കാഞ്ഞൂർ പഞ്ചായത്തിന്റെ അഴിമതിക്കും ഭരണകെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരെ സിപിഐ എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ പി ഷാജി അധ്യക്ഷനായി.
കാഞ്ഞൂരിലെ വിവിധ വാർഡുകളിലെ പ്രശ്നങ്ങൾ മുദ്രാവാക്യങ്ങളായ് ഉയർത്തിയ ചെറുജാഥകൾ സംഘടിപ്പിച്ചിരുന്നു. എ പി വർക്കി പാലം ജങ്‌ഷനിൽ ഏരിയ കമ്മിറ്റി അംഗം കെ പി ബിനോയി, കാഞ്ഞൂർ എസ്എൻഡിപി ജങ്‌ഷനിൽ ഏരിയ കമ്മിറ്റി അംഗം ടി ഐ ശശി, പുതിയേടം ജങ്‌ഷനിൽ ഏരിയ കമ്മിറ്റി അംഗം പി അശോകൻ എന്നിവർ ഉദ്ഘാടനം ചെയ്തു. സി കെ സലിംകുമാർ, എ എ സന്തോഷ്, പി വി ടോമി, എം ബി ശശിധരൻ, ചന്ദ്രവതി രാജൻ എന്നിവർ സംസാരിച്ചു.









0 comments