തണ്ടേക്കാട് ഭാഗത്തെ വെള്ളക്കെട്ട് ; സിപിഐ എം മാർച്ചും ധർണയും നടത്തി

പെരുമ്പാവൂർ
ആലുവ–-മൂന്നാർ റോഡിൽ തണ്ടേക്കാട് ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം തണ്ടേക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തണ്ടേക്കാട് തഖ്‌വ സെന്ററിന്റെ മുന്നിലാണ് വെള്ളക്കെട്ട്.
സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കും ദുരിതമായ വെള്ളക്കെട്ട് പരിഹരിക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി എം സലിം ഉദ്ഘാടനം ചെയ്തു. വെങ്ങോല പഞ്ചായത്ത് രണ്ടാംവാർഡ് അംഗം എ എം സുബൈർ, വി എ ഷിബിലി, അജ്മൽ അലി എന്നിവർ സംസാരിച്ചു.









0 comments