നഗരസഭാ ദുർഭരണത്തിനെതിരെ പറവൂരിൽ സിപിഐ എം മാർച്ച്

പറവൂർ
പറവൂർ പട്ടണത്തിന്റെ 15 വർഷത്തെ വികസനം മുരടിപ്പിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ ദുർഭരണത്തിനെതിരെ സിപിഐ എം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധമാർച്ചും സമ്മേളനവും നടത്തി. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ എ വിദ്യാനന്ദൻ അധ്യക്ഷനായി. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണത്തിനെതിരെ ശക്തമായ ബഹുജനരോഷമാണ് ഉയർന്നത്.
ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല, ഏരിയ സെക്രട്ടറി ടി വി നിധിൻ, കമ്മിറ്റി അംഗങ്ങളായ ടി ആർ ബോസ്, ടി എസ് രാജൻ, കെ ജെ ഷൈൻ, എൻ എസ് അനിൽകുമാർ, എം ആർ റീന, ലോക്കൽ സെക്രട്ടറിമാരായ സി പി ജയൻ, എം പി ഏയ്ഞ്ചൽസ് എന്നിവർ സംസാരിച്ചു.









0 comments