പട്ടികജാതി ഭൂമി അഴിമതി: 
പറവൂര്‍ നഗരസഭയിലേക്ക് സിപിഐ എം മാര്‍ച്ച്

cpim march
വെബ് ഡെസ്ക്

Published on Sep 11, 2025, 02:38 AM | 1 min read


പറവൂർ

പട്ടികജാതി വിഭാഗക്കാർക്ക് വ്യവസായ പാർക്ക് തുടങ്ങാന്‍ ഭൂമി വാങ്ങിയതിൽ നടന്ന അഴിമതിയിൽ പ്രതിഷേധിച്ച് സിപിഐ എം പറവൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ച് നടത്തി. ഇടപാടില്‍ നഗരസഭയ്‌ക്ക് നഷ്ടമായ തുക ഈടാക്കുക, ഭൂമി ഇടപാടിൽ അഴിമതി നടത്തിയവരെ അറസ്റ്റ്‌ ചെയ്യുക, പ്രോസിക്യൂഷൻ നടപടി വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.


ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്തു. എം ആർ റീന അധ്യക്ഷയായി. 2014ൽ യുഡിഎഫിലെ വത്സല പ്രസന്നകുമാർ നഗരസഭാ അധ്യക്ഷയായിരുന്ന കാലത്താണ് ഭൂമി ഇടപാട് നടന്നത്. അഴിമതി നടന്നെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് അന്നത്തെ യുഡിഎഫ് കൗൺസിലർമാരിലെ പ്രധാനികളെയും സെക്രട്ടറിയെയും പ്രതിചേർത്ത് വിജിലൻസെടുത്ത കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. നിയമസഭ പെറ്റീഷൻ കമ്മിറ്റിക്ക്‌ നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. നടപടികൾക്ക് വേഗം കൂട്ടി കുറ്റക്കാരിൽനിന്ന്‌, നഷ്ടമായ തുക തിരിച്ചുപിടിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ജെ ഷൈൻ, എൻ എസ് അനിൽകുമാർ, ലോക്കൽ സെക്രട്ടറിമാരായ സി പി ജയൻ, പി പി അജയകുമാർ, കൗൺസിലർമാരായ എം കെ ബാനർജി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home