ഏലൂരിൽ കുടിവെള്ളക്ഷാമം; സിപിഐ എം പ്രതിഷേധിച്ചു

കളമശേരി
ഏലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നേരിടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ എം കളമശേരി വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജൂലൈ 30ന് നഗരസഭാ ചെയർമാന്റെ ചേംബറിൽ ചേർന്ന സംയുക്തയോഗത്തിൽ കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പുനൽകിയതാണ്.
വേനൽക്കാലത്ത് വെള്ളമില്ലാത്ത പ്രദേശങ്ങളിൽ ടാങ്കർലോറിയിൽ കുടിവെള്ളമെത്തിച്ചുനൽകാൻ മാത്രമേ നഗരസഭയ്ക്ക് സർക്കാർ അനുമതിയുള്ളു. ഈ വസ്തുത മനസ്സിലാക്കി നഗരസഭ നിലവിൽ വാട്ടർ അതോറിറ്റിയിൽ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്ന തുകയുപയോഗിച്ച് കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് നഗരസഭാ ചെയർമാൻ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ മണലിപള്ളത്തെ രണ്ട് ലൈനുകൾ ഇന്റർലോക്ക് ചെയ്യുക, പൊതുടാപ്പിൽ ചെളിവെള്ളം വരുന്നത് പരിശോധിക്കുക, ഏലൂരിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് പൊതുജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടുന്നതിന് ഫ്ലോ മീറ്റർ സ്ഥാപിക്കുക തുടങ്ങിയ തീരുമാനങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
ഏലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി നടത്തിയ സമരത്തിൽ കൗൺസിലർ ലൈജി സജീവൻ അധ്യക്ഷയായി. പി എ ഷിബു, പി എ ഷെറീഫ്, എം എ ജോഷി എന്നിവർ സംസാരിച്ചു.









0 comments