സിപിഐ എം കാൽനടജാഥ തുടങ്ങി

കുമ്പളങ്ങിയിൽ സിപിഐ എം പ്രചാരണജാഥ കെ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
പള്ളുരുത്തി
കുമ്പളങ്ങി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സിപിഐ എം കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച വൈകിട്ട് ആറിന് ഇല്ലിക്കൽ കവലയിൽ നടത്തുന്ന കുറ്റപത്ര സമർപ്പണത്തിന് മുന്നോടിയായി പ്രചാരണ കാൽനടജാഥ തുടങ്ങി.
ബസാർ പരിസരത്ത് നടന്ന ജാഥ ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. എൻ ടി സുനിൽ അധ്യക്ഷനായി.
പി എ പീറ്റർ, ജെയ്സൺ ടി ജോസ്, എൻ എസ് സുനീഷ്, സജീവ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.









0 comments