ചിറ്റാറ്റുകരയിൽ 
വികസനസന്ദേശ ജാഥ തുടങ്ങി

Chittattukara Panchayath
വെബ് ഡെസ്ക്

Published on Oct 26, 2025, 02:30 AM | 1 min read


പറവൂർ

ചിറ്റാറ്റുകര പഞ്ചായത്ത് വികസനസന്ദേശജാഥ സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനംചെയ്തു. സി വി ബോസ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ, വൈസ് ക്യാപ്റ്റൻ വി എ താജുദീൻ, മാനേജർ പി പി അരൂഷ് എന്നിവർക്കുപുറമേ ടി എസ് രാജൻ, നിമിഷ രാജു, കെ ടി ഭഗവാൻ, പി പി ജോസ്, എം വി ജോസ്, എ എൻ സൈനൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഞായർ പകൽ 1.30ന് മുണ്ടുരുത്തി താന്നിപ്പാടം പാലത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ജാഥ 4.45ന് ചെറിയപല്ലംതുരുത്ത് വടക്കേക്കടവിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home