ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കല്ലിട്ടു

പറവൂർ
ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന് മന്ത്രി പി രാജീവ് കല്ലിട്ടു. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ വിശദപദ്ധതി റിപ്പോർട്ട് കൈമാറലും, 24x7 ഓട്ടോ ആർമി പദ്ധതിയുടെയും പഞ്ചായത്ത് വികസനസദസ്സിന്റെയും ഉദ്ഘാടനവും, പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിക്കലും മന്ത്രി നിർവഹിച്ചു. സാധാരണക്കാരുടെ യാത്രാപ്രശ്നങ്ങൾക്ക് 24x7 ഓട്ടോ ആർമി പരിഹാരമാകുമെന്നും ജില്ലയിൽ ആദ്യമായി ഈ പദ്ധതി നടപ്പാക്കിയ പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, പി പി അരൂഷ്, സമീറ ഉണ്ണിക്കൃഷ്ണണൻ, വി എ താജുദീൻ, ലൈബി സാജു, ഡോ. എ സുകേഷ്, ഡോ. കെ ഗംഗാധരൻനായർ, അജയ് ജോർജ് എന്നിവർ സംസാരിച്ചു. നിലവിലെ പഞ്ചായത്ത് ഓഫീസിനോടുചേർന്നുള്ള 13 സെന്റിൽ ഒന്നരക്കോടി രൂപ ചെലവിട്ട് മൂന്നുനിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.








0 comments