ആലുവ മണപ്പുറത്ത് 18 സിസിടിവി കാമറ സ്ഥാപിക്കും

ആലുവ
മണപ്പുറത്ത് സുരക്ഷയ്‌ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് 10 ലക്ഷം രൂപ ചെലവിൽ 18 സിസിടിവി കാമറകൾ സ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കാമറ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. പെരിയാറിലെ ജലനിരപ്പ് താഴ്ന്നാൽ കാമറ സ്ഥാപിക്കൽ ആരംഭിക്കും. ശിവരാത്രിക്കും കർക്കടകവാവ് ബലിതർപ്പണസന്ദർഭങ്ങളിലും താൽക്കാലികമായി കാമറ സ്ഥാപിക്കാറുണ്ട്. ഇതിനായി വലിയ തുക ചെലവഴിക്കാറുണ്ട്. മാത്രമല്ല, മറ്റ് സമയങ്ങളിൽ മണപ്പുറത്തുള്ള സാമൂഹ്യവിരുദ്ധരെ കണ്ടെത്താനും കഴിയാറില്ല. ഈ സാഹചര്യത്തിലാണ് മണപ്പുറം ആൽത്തറ ഭാഗംമുതൽ ക്ഷേത്രപരിസരം ഉൾപ്പെടുന്ന ദേവസ്വം ബോർഡിന്റെ സ്ഥലത്ത് സ്ഥിരം കാമറകൾ സ്ഥാപിക്കാൻ തീരുമാനമായത്. പ്രളയത്തിൽ തകരാറ് സംഭവിക്കാത്തവിധം നാലടി ആഴത്തിലും ഭൂനിരപ്പിൽനിന്ന് അത്രതന്നെ ഉയരത്തിലും കോൺക്രീറ്റ് ചെയ്താണ് ഇരുമ്പുപൈപ്പിൽ കാമറ സ്ഥാപിക്കുക. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ മോണിറ്ററും സ്ഥാപിക്കും.









0 comments