ബ്രഹ്മപുരം സിബിജി പ്ലാന്റ്
ഭക്ഷണമാലിന്യ ട്രയൽ റൺ വിജയം


സ്വന്തം ലേഖകൻ
Published on Aug 17, 2025, 02:30 AM | 1 min read
കൊച്ചി
ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷൻ നേതൃത്വത്തിൽ ബിപിസിഎല്ലുമായി ചേർന്ന് നിർമിച്ച കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിൽ ഭക്ഷണമാലിന്യംകൊണ്ടുള്ള ട്രയൽ റൺ വിജയം. നേരത്തേ ചാണകം ഉപയോഗിച്ചുള്ള ട്രയൽ റൺ വിജയിച്ചിരുന്നു.
നിലവിൽ ട്രയൽ റൺ വിജയകരമായി നടക്കുകയാണെന്ന് മേയർ എം അനിൽകുമാർ അറിയിച്ചു. 150 ടൺ സംസ്‌കരണശേഷിയുള്ളതാണ് പ്ലാന്റ്. 150 കോടി ചെലവഴിച്ചാണ് നിർമാണം. ഓണത്തിനുശേഷം പ്ലാന്റ് ഉദ്‌ഘാടനമുണ്ടാകും.
ബ്രഹ്മപുരത്തെ ബയോമൈനിങ്ങും പുരോഗമിക്കുകയാണ്. വർഷങ്ങളായി മണ്ണിനടിയിലടക്കം കെട്ടിക്കിടക്കുന്ന മാലിന്യം (ലെഗസി വേസ്റ്റ്) ബയോമൈനിങ്ങിലൂടെ നീക്കി ഇവിടം വീണ്ടെടുക്കുകയാണ്. ബയോമൈനിങ് 90 ശതമാനവും പൂർത്തിയാക്കാനായി. മാലിന്യസംസ്‌കരണത്തിനായി സജ്ജമാക്കിയ ബിഎസ് പ്ലാന്റുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
ബയോമൈനിങ് പൂർത്തിയായ ഇടങ്ങളിൽ വ്യത്യസ്‌ത ഇനങ്ങളിൽപ്പെട്ട വൃക്ഷത്തൈകൾ നട്ടു. ഇതിനുപുറമെ രാമച്ചവും നട്ടിട്ടുണ്ട്. ബയോമൈനിങ് പൂർത്തിയായ മുഴുവൻ ഇടങ്ങളിലും ഗ്രീൻ സോണുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.









0 comments