അമ്പലമേട് കനാൽ പാലത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങി

വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ അമ്പലമേട് കനാൽ പാലത്തിന്റെ നിർമാണോദ്ഘാടനം പി വി ശ്രീനിജിൻ എംഎൽഎ നിർവഹിക്കുന്നു
കോലഞ്ചേരി
വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ അമ്പലമേട് കനാൽ പാലത്തിന്റെ നിർമാണോദ്ഘാടനം പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ കെ അശോക്‌കുമാർ, സ്ഥിരംസമിതി അധ്യക്ഷ എൽസി പൗലോസ്, അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ, വിഷ്ണു വിജയൻ, സി ജി നിഷാദ് എന്നിവർ സംസാരിച്ചു.
എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 56 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പുനർനിർമിക്കുന്നത്. കാലപഴക്കംകൊണ്ട് അപകടാവസ്ഥയിലായ പാലം പുനർനിർമിക്കണമെന്നത് പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യമായിരുന്നു.









0 comments