ആദ്യമായി പെൻ ഷോയും കലിഗ്രഫി പ്രദർശനവും മേളയും തുടങ്ങി

Calligraphy exhibition and fair

അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന കലി ഫാഷൻ ഷോയ്ക്കെത്തിയ മോഡലുകൾ പ്രദർശനവേദിയായ ദർബാർ ഹാളിൽ

വെബ് ഡെസ്ക്

Published on Oct 03, 2025, 02:12 AM | 1 min read



കൊച്ചി

വിവിധ ലോകഭാഷകളിലുള്ള കലിഗ്രഫികളുടെ പ്രദർശനം, ശിൽപ്പശാലകൾ, ഡെമോൺസ്‌ട്രേഷൻ എന്നിവ ഉൾപ്പെടുത്തി മൂന്നാം അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്‌ ദർബാർഹാൾ ഗാലറിയിൽ തുടക്കം.


അഞ്ചുവരെ തുടരുന്ന പ്രദർശനത്തിൽ വിദേശരാജ്യങ്ങളിലെയും ഇതരസംസ്ഥാനങ്ങളിലെയും മുപ്പതോളം കലാകാരന്മാർ പങ്കെടുക്കുന്നു. വിവിധ കലാവിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെ പ്രതിനിധികളാണ്‌.



മലയാളം കലിഗ്രഫി കലാകാരൻ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തില്‍, കചടതപ ഫ‍ൗണ്ടേഷനും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്നാണ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്‌. ഇതോടനുബന്ധിച്ച്‌ ഹാൻഡ്‌മെയ്‌ഡ്‌ പേനകളുടെയും പ്രശസ്‌ത ബ്രാൻഡ്‌ പേനകളുടെയും പ്രദർശന വിൽപ്പന മേളയും ഒരുക്കിയിട്ടുണ്ട്‌. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ അരങ്ങേറിയ കലിഗ്രഫി രചനകളുള്ള വസ്‌ത്രങ്ങൾ പ്രദർശിപ്പിച്ച ഫാഷൻ ഷോ ശ്രദ്ധേയമായി.



ഹീബ്രു കലിഗ്രാഫറായ മിഷേല്‍ ഡി അനസ്റ്റാഷ്യോ, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജിന്‍-യങ്‌, ബ്രോഡി സ്യൂയെന്‍ഷ്വാണ്ടര്‍ (ബ്രിട്ടൻ), ഡാങ്‌ ഹോക (വിയറ്റ്‌നാം), കരീം (ദുബായ്‌) എന്നിവരും ഇന്ത്യന്‍ കലിഗ്രാഫിയുടെ കുലപതി എന്നറിയപ്പെടുന്ന അച്യുത്‌ പാലവ്‌, ഇന്ത്യന്‍ രൂപ ചിഹ്നത്തിന്റെ സൃഷ്ടാവ്‌ ഉദയ്‌ കുമാര്‍, സന്തോഷ്‌ ക്ഷീര്‍സാഗര്‍, മുംബൈ ഐഐടി പ്രൊഫസർ ജി വി ശ്രീകുമാര്‍ തുടങ്ങിയവരും പങ്കെടുക്കുന്നു.


മലയാളം, ദേവനാഗരി, തമിഴ്‌, ഇംഗ്ലീഷ്‌, ഹിന്ദി, അറബിക്‌; ഉറുദു, ഹീബ്രു, ഇറാനി, കൊറിയന്‍ തുടങ്ങി ഭാഷകളിലുള്ള നൂറ്റമ്പതോളം കലിഗ്രഫി രചനകളാണ്‌ പ്രദർശിപ്പിച്ചിട്ടുള്ളത്‌.

ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിന്റെ ഉദ്ഘാടനം ജൈൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് നിർവഹിച്ചു.



പെൻ ഷോ കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥും കലി -ഫാഷൻ ഷോ മാതൃഭൂമി യൂണിറ്റ് മാനേജർ ഐശ്വര്യ ദാസും നിർവഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home