അങ്കമാലിയില്‍ അനിശ്ചിതകാല ബസ് പണിമുടക്ക് ഇന്ന് തുടങ്ങും

അങ്കമാലി
അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ കാലാവധി കഴിഞ്ഞ സേവന, വേതന കരാർ പുതുക്കി നിശ്ചയിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യത്തിൽ ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച വീണ്ടും പരാജയപ്പെട്ടു. മുൻ നിശ്ചയിച്ചപ്രകാരം ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് വ്യാഴാഴ്‌ച തുടങ്ങും.
ജില്ലാ ലേബർ ഓഫീസർ വച്ച നിർദേശം ജീവനക്കാർ അംഗീകരിച്ചെങ്കിലും ഉടമകൾ തള്ളിയതുകൊണ്ടാണ് ചർച്ച പരാജയപ്പെട്ടതെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.
ചർച്ചയിൽ യൂണിയനുകൾക്കുവേണ്ടി പി ജെ ജോയി, കെ പി പോളി, എ എസ് ദിലീപ്, പോളി കളപ്പറമ്പിൽ, പി ആർ സജീർ, എ വി സുധീഷ്, സി ജി അനിൽകുമാർ, പി എസ് ഷൈജു എന്നിവരും ഉടമ സംഘടനകൾക്കുവേണ്ടി എ പി ജിബി, ബി ഒ ഡേവിസ്, കെ സി വിക്ടർ എന്നിവരും പങ്കെടുത്തു.









0 comments