പിറവത്ത് സ്വകാര്യ ബസ് മിന്നൽസമരത്തിൽ ജനം വലഞ്ഞു

bus strike

പിറവത്ത് സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 19, 2025, 03:46 AM | 1 min read


പിറവം

സ്വകാര്യ ബസുകളിൽ പൊലീസ് നടത്തിയ സുരക്ഷാ പരിശോധനയ്‌ക്കിടെ തൊഴിലാളികളുടെ പ്രതിഷേധവും പണിമുടക്കും. വെള്ളി രാവിലെ 10.30ന്‌ തുടങ്ങിയ പണിമുടക്ക് വൈകിട്ടാണ്‌ അവസാനിച്ചത്.


അപ്രതീക്ഷിത പണിമുടക്ക് വിദ്യാർഥികളെയും വിവിധ ആവശ്യങ്ങൾക്കെത്തിയവരെയും വലച്ചു. രാവിലെമുതൽ പിറവം സ്വകാര്യ സ്റ്റാൻഡിൽ പൊലീസ് വാഹനപരിശോധന തുടങ്ങിയിരുന്നു.


ഡ്രൈവറുടെ ലൈസൻസ്, ബസിന്റെ രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നതിനിടെ തൊഴിലാളികളും പൊലീസും തർക്കമായി. നഗരസഭാ അധ്യക്ഷ ജൂലി സാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ്‌ പണിമുടക്ക്‌ അവസാനിപ്പിച്ചത്‌. നഗരസഭാ ഉപാധ്യക്ഷൻ കെ പി സലിം, സോമൻ വല്ലയിൽ, രാജു പാണാലിക്കൽ, സാജു കുറ്റിവേലിൽ, ഏലിയാസ് നാരേക്കാട്ട്, മഹേഷ്‌ പാഴൂർ, സൈജു ഭാസ്കർ, എസ്ഐമാരായ സി ആർ ഹരിദാസ്, കെ എസ് ജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home