പറവൂർ–വൈപ്പിൻ മേഖല ; സ്വകാര്യ ബസുകളുടെ സൂചനാപണിമുടക്ക് ഇന്ന്

പറവൂർ
പറവൂർ–-വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസുകൾ വെള്ളിയാഴ്ച സൂചനാപണിമുടക്ക് നടത്തും. തകർന്ന ദേശീയപാത നന്നാക്കാത്തതിലും ഗോശ്രീ മൂന്നാംപാലം തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം.
പറവൂരിൽനിന്ന് വൈപ്പിൻ, എറണാകുളം, കൊടുങ്ങല്ലൂർ, വരാപ്പുഴ, ഇടപ്പള്ളി മേഖലകളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ ഉണ്ടാകില്ല. ദേശീയപാത നന്നാക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഏഴുമുതൽ മൂത്തകുന്നം പറവൂർ–ഇടപ്പള്ളി റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ഗോശ്രീ മൂന്നാംപാലം തുറന്നില്ലെങ്കിൽ ഹൈക്കോടതിയിലേക്കുള്ള ബസുകൾ വൈപ്പിൻ ജെട്ടിയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് സമരസമിതി നേതാവ് പി കെ ലെനിൻ പറഞ്ഞു. ദേശീയപാതയുടെ ദുരവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 16ന് പറവൂർ–കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇതിനിടെ റോഡ് തീർത്തും ശോച്യാവസ്ഥയിലായിരുന്ന മുനമ്പം കവലയിൽ കുഴികളടച്ച് ടാറിങ് നടത്തിയത് യാത്രക്കാർക്ക് അൽപ്പം ആശ്വാസമായി.









0 comments