അങ്കമാലിയിൽ സ്വകാര്യ ബസ് സമരം ഒത്തുതീർപ്പായി ; ഇന്നുമുതൽ ഓടിത്തുടങ്ങും

അങ്കമാലി
അങ്കമാലി, കാലടി,- അത്താണി,- കൊരട്ടി മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. തിങ്കളാഴ്ചമുതൽ പതിവുപോലെ സർവീസുകൾ തുടങ്ങും. അങ്കമാലി എസ്എച്ച്ഒ എ രമേശ് വിളിച്ച ഉടമ സംഘടനാപ്രതിനിധികളുടെയും തൊഴിലാളി സംഘടനാപ്രതിനിധികളുടെയും ഒത്തുതീർപ്പ് ചർച്ചയിലാണ് പരിഹാരമായത്. എസ്എച്ച്ഒ നിർദേശിച്ചപ്രകാരം വേതനവർധന ഇരുവിഭാഗവും അംഗീകരിക്കുകയായിരുന്നു. രണ്ടുവർഷമായിരിക്കും കരാർകാലാവധി.
ഇതുപ്രകാരം ഒരു ബസിൽ മൂന്നുപേർക്ക് ആദ്യവർഷം 250 രൂപയും രണ്ടാംവർഷത്തിൽ 350 രൂപയുമായിരിക്കും വർധന.
ചർച്ചയിൽ യൂണിയനുകൾക്കുവേണ്ടി സി കെ സലിം കുമാർ, പി വി ടോമി, കെ പി പോളി, എം എസ് ദിലീപ്, പി ജെ ജോയ്, മാത്യൂ തോമസ്, പോളി കളപ്പറമ്പൻ, പി ടി ഡേവിസ്, എം പി പ്രദീപ്കുമാർ, പി ആർ സജീൻ, എ വി സുധീഷ്, സി ജി അനിൽകുമാർ, പി എസ് ഷൈജു, പി ഒ ഷിജു, പി കെ പൗലോസ് എന്നിവരും ഉടമകൾക്കുവേണ്ടി ബി ഒ ഡേവിസ്, എ പി ജിബി, കെ സി വിക്ടർ, ജെറിമിയാസ് വിക്ടർ എന്നിവർ പങ്കെടുത്തു.









0 comments