കല്ലിടാംകുഴി പാലം നിർമാണം തുടങ്ങി

കോലഞ്ചേരി
പെരുവംമൂഴി–മഴുവന്നൂർ റോഡിലെ കല്ലിടാംകുഴി കനാൽ ജങ്ഷൻ പാലത്തിന്റെ നിർമാണോദ്ഘാടനം പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. മഴുവന്നൂർ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി അധ്യക്ഷനായി. ഫാ. ഐസക് പുന്നാശേരി, ടി എൻ സാജു, ജയിംസ് പാറേക്കാട്ടിൽ, പി കെ ബേബി, അനിയൻ പി ജോൺ, പൗലോസ് മുടക്കന്തല എന്നിവർ സംസാരിച്ചു.
40 ലക്ഷം രൂപ മുടക്കിയാണ് പുതിയ പാലം നിർമിക്കുന്നത്. തട്ടാംമുകൾ ചാപ്പൽ കല്ലിടാംകുഴി റോഡും പെരുവംമൂഴി മഴുവന്നൂർ റോഡും സംഗമിക്കുന്ന സ്ഥലമാണ് കല്ലിടാംകുഴി ജങ്ഷൻ. ഇവിടെ നിലവിലുള്ള പാലത്തിന് 50 വർഷത്തോളം പഴക്കമുണ്ടായിരുന്നു. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പാലം പൊളിച്ച് വീതികൂട്ടിയാണ് പുതിയ പാലം നിർമിക്കുന്നത്. പ്രദേശവാസികളുടെ നാളുകളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.









0 comments