കുമ്പളങ്ങി–അരൂർ കെൽട്രോൺ പാലം
നിർമാണ ജോലികൾ തുടങ്ങി

എംഎൽഎമാരായ കെ ജെ മാക്സി, ദലീമ എന്നിവർചേർന്ന് കുമ്പളങ്ങി–അരൂർ കെൽട്രോൺ പാലം നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമിടുന്നു
പള്ളുരുത്തി
കുമ്പളങ്ങി–അരൂർ കെൽട്രോൺ പാലം നിർമാണത്തിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കുമ്പളങ്ങി ഫെറിയിലായിരുന്നു പ്രവൃത്തിയുടെ തുടക്കം.
എംഎൽഎമാരായ കെ ജെ മാക്സി, ദലീമ, ജിസിഡിഎ കൗൺസിൽ അംഗം പി എ പീറ്റർ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, വൈസ് പ്രസിഡന്റ് ഇർഷാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ആർ ജീവൻ, ജോബി പനക്കൽ എന്നിവർ സംസാരിച്ചു.
35.36 കോടി രൂപയാണ് നിർമാണത്തിനായി വകയിരുത്തിയിട്ടുള്ളത്. ഒന്നരവർഷമാണ് കരാർകാലയളവ്. പാലം യാഥാർഥ്യമാകുന്നതോടെ ചെല്ലാനം, കുമ്പളങ്ങി നിവാസികൾക്ക് എളുപ്പത്തിൽ നാഷണൽ ദേശീയപാതയിലേക്കും അരൂർ നിവാസികൾക്ക് കൊച്ചിയിലേക്കും എത്താം.
പാലം നിർമാണവുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി സ്ഥാപിച്ച സുരക്ഷാ മുൻകരുതൽ ബോർഡുകൾ കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നശിപ്പിച്ചതിൽ എംഎൽഎമാർ പ്രതിഷേധിച്ചു. പൊതുമുതൽ നശിപ്പിച്ചതിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.









0 comments