എടയാർ-–-പാനായിക്കുളം കുത്തുതോട് പാലം തുറന്നു

എടയാർ–-പാനായിക്കളം കുത്തുതോട് പാലം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കടുങ്ങല്ലൂർ പഞ്ചായത്തിനെയും ആലങ്ങാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന എടയാർ–-പാനായിക്കളം കുത്തുതോട് പാലം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം എംഎൽഎകൂടിയായ മന്ത്രി പി രാജീവ് മുൻകൈയെടുത്താണ് പാലം നിർമിച്ചത്. എടയാർ–-മുപ്പത്തടം വ്യവസായമേഖലയുമായി ബന്ധപ്പെട്ട നാലു റോഡുകളും രണ്ടു പാലങ്ങളും പുനർനിർമിക്കുന്നതിനും പുതിയ കാനകൾ നിർമിക്കുന്നതിനുമായി 6.58 കോടി രൂപയാണ് അനുവദിച്ചത്.
ഇതിന്റെ ഭാഗമായാണ് പഴയ പാലം പൊളിച്ച് പുതുക്കിപ്പണിതത്. തുടർന്ന് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യും. റോഡിന്റെ ഇരുവശവും കട്ടകൾ വിരിക്കും. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആർ രാജലക്ഷ്‌മി, ജില്ലാപഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി എ അബുബക്കർ, ട്രീസ മോളി, പഞ്ചായത്ത് അംഗങ്ങളായ വി കെ ശിവൻ, സുനിത കുമാരി, സഹകരണബാങ്ക് പ്രസിഡന്റുമാരായ വി എം ശശി, ടി കെ ഷാജഹാൻ, എം കെ ബാബു എന്നിവർ സംസാരിച്ചു.









0 comments