ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലിയും സംഗമവും

കൊച്ചി: മജ്ലിസ് ഖുദ്ദാമുൽ അഹ് മദിയ്യാ എറണാകുളം ജില്ലാ ഘടകം ലഹരി വിരുദ്ധ സൈക്കിൾ റാലിയും സംഗമവും സംഘടിപ്പിച്ചു. വാഴക്കാല ജംഗ്ഷനിൽ നിന്നാണ് പരിപാടി ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് ജുനൈദ് അഹ്മദ്, അഹ് മദിയ്യാ മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ അമീർ ടി കെ അബൂബക്കർ, കാക്കനാട് അഹ് മദിയ്യാ മിഷനറി മൗലവി യു ബശീർ എന്നിവർ നേതൃത്വം നൽകി.
മെയ് 11 ന് മണ്ണാർക്കാട് കല്ലടി കോളേജ് ഗ്രൗണ്ടിൽ വെച്ച് ഓൾ കേരള ഫസ് ലെ ഉമർ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കും. ഇതിൽ എറണാകുളം ജില്ലാ ടീം പങ്കെടുക്കുമെന്ന് ജുനൈദ് അഹ്‌മദ് പറഞ്ഞു









0 comments