ഭാവ് മൂന്നാംപതിപ്പ് ; നടനചാരുതയുമായി അഭിനയ

കൊച്ചി
കൊച്ചി നഗരസഭ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവമായ ഭാവ് - മൂന്നാംപതിപ്പിന്റെ ഭാഗമായി ചൊവ്വാഴ്‌ച അഭിനയ നാഗജ്യോതിയുടെ കുച്ചിപ്പുടി എറണാകുളം ടൗൺഹാളിൽ അരങ്ങേറി. ഡൽഹി സ്വദേശിയായ അഭിനയ വിവിധ രാജ്യങ്ങളിലെ വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്. സരസ്വതി സ്തുതിയോടെയായിരുന്നു തുടക്കം. കുച്ചിപ്പുടി ആചാര്യൻ വെമ്പട്ടി ചിന്നസത്യം ചിട്ടപ്പെടുത്തിയ ശങ്കരാചാര്യരുടെ ശിവാഷ്ടകം അതിമനോഹരമായി അഭിനയ അവതരിപ്പിച്ചു.
സമാപന ദിവസമായ ബുധൻ വൈകിട്ട് ആറിന് നവ്യ നടരാജന്റെ ഭരതനാട്യം അരങ്ങേറും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മുതിർന്ന കലാകാരൻമാരെ ആദരിക്കുന്ന ചടങ്ങ് ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു.








0 comments