ജില്ലാ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ് ; നാസ് കാലടിയും റോഷൻ സെവൻ സ്റ്റാറും ജേതാക്കൾ

കൊച്ചി
ജില്ലാ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ നാസ് കാലടിയും പുരുഷവിഭാഗത്തിൽ റോഷൻ സെവൻ സ്റ്റാറും ജേതാക്കൾ. ആലുവ ജീവാസ് സിഎംഐ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നാസ് കാലടി (66-–42) ആലുവ മാവേലി ക്ലബ്ബിനെയും റോഷൻ സെവൻ സ്റ്റാർ (64 -–53) ജിസ്ടി ആൻഡ് കസ്റ്റംസ് കൊച്ചിയെയും പരാജയപ്പെടുത്തി. സമാപന സമ്മേളനത്തിൽ ജില്ലാ ബാസ്കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ശിഹാബ് നീറുങ്കൽ അധ്യക്ഷനായി. പി ജെ സണ്ണി, പി സി ആന്റണി, ജാക്‌സൺ പീറ്റർ എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.









0 comments