സാങ്കേതിക സർവകലാശാലാ ഡി-സോൺ ബാസ്കറ്റ്‌ബോൾ
വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജ് ചാമ്പ്യൻമാർ

എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാല ഡി -സോൺ ചാമ്പ്യൻഷിപ്പില്‍ ജേതാക്കളായ മുത്തൂറ്റ് എന്‍ജി. കോളേജ് ടീം
കോലഞ്ചേരി
എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലാ ഡി-സോൺ ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ് പുരുഷ–വനിത വിഭാഗങ്ങളിൽ വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജ് ജേതാക്കളായി.
ഫിസാറ്റ് എൻജിനീയറിങ് കോളേജ് ഇരുവിഭാഗത്തിലും രണ്ടാംസ്ഥാനം കരസ്ഥമാക്കി. കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. പ്രിൻസ് മറ്റം സമ്മാനങ്ങൾ വിതരണം ചെയ്തു.
കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളേജിൽ നടന്ന മത്സരങ്ങൾ എസ്എൻജി ട്രസ്റ്റ് ട്രഷറർ പീതാംബരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ജോസ് അധ്യക്ഷനായി.









0 comments