രേഖകളില്ലാതെ പിടിയിലായ 27 ബംഗ്ലാദേശുകാർക്കുള്ള ശിക്ഷ ഇന്ന്

പറവൂർ
മതിയായ രേഖകളില്ലാതെ മന്ദത്തുനിന്ന് പിടികൂടിയ ബംഗ്ലാദേശ് സ്വദേശികൾക്കുള്ള ശിക്ഷ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. വ്യാഴാഴ്ച 27 പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഇവർക്കെതിരെയുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
തങ്ങൾ ബംഗ്ലാദേശ് സ്വദേശികളാണെന്നും മതിയായ രേഖകൾ ഇല്ലാതെയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും ഇവർ കോടതിയെ അറിയിച്ചു. മുഴുവൻപേരും കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് ജെഎഫ്സിഎം 1 മജിസ്ട്രേട്ട് അശ്വതി എൻ പിള്ള ഇവർക്കെതിരെയുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. മന്ദം സ്വദേശിയായ ഹർഷാദ് ഹുസൈനാണ് ഇവരെ മന്ദത്ത് വാടകവീട്ടിൽ താമസിപ്പിച്ചത്. പാസ്പോർട്ടോ മറ്റു രേഖകളോ കൈവശമില്ലാത്ത ഇവർ നിർമാണജോലികൾ ചെയ്തുവരുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എട്ടുമാസംമുമ്പ് ഇവർ പിടിയിലായത്. അന്നുമുതൽ ഇവർ ജയിലിലാണ്. ഇവരെ കൊണ്ടുവന്ന ഹർഷാദ് ഹുസൈനെതിരെയുള്ള കേസും വിചാരണയിലാണ്. പറവൂർ പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.









0 comments