ബാഡ്മിന്റൺ: ഭവൻസ്, ചോയ്സ് ജേതാക്കൾ

സിബിഎസ്ഇ ക്ലസ്റ്റർ 11 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വിജയികൾക്കൊപ്പം മന്ത്രി പി രാജീവ്
കരിമുകൾ
സിബിഎസ്ഇ ക്ലസ്റ്റർ 11 ബാഡ്മിന്റൺ ചാമ്പ്യൻഷിപ് 19 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ഭവൻസ് വരുണ വിദ്യാലയവും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃപ്പൂണിത്തുറ ചോയ്സ് സ്കൂളും ചാമ്പ്യൻമാരായി.
തൃപ്പൂണിത്തുറ ചോയ്സ്, തിരുവനന്തപുരം കാർമൽ എന്നിവ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തൃപ്പൂണിത്തുറ ചോയ്സ്, പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ഗുഡ് ഷെപ്പേർഡ് എന്നിവ ചാമ്പ്യൻമാരായി. തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ, തൃപ്പൂണിത്തുറ ചിന്മയ എന്നിവ രണ്ടാമതെത്തി.
14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തേവയ്ക്കൽ വിദ്യോദയ സ്കൂൾ, പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ എസ്ഡിവി ഇഎംഎച്ച്എസ് എന്നിവർ ഒന്നും കോട്ടയം ലിസിയക്സ്, തൃപ്പൂണിത്തുറ ചോയ്സ് എന്നിവ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മന്ത്രി പി രാജീവ് ട്രോഫികൾ വിതരണംചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോർജ് അലക്സാണ്ടർ, ഡോ. പി സി നീലകണ്ഠൻ, ഡോ. ചിക്കു എബ്രഹാം, ഡോ. സ്വാമിനാഥൻ കൃഷ്ണൻ, ആനി ഡേവിഡ്, കോശി തോമസ് എന്നിവർ സംസാരിച്ചു. മൂന്നുദിവസത്തെ മത്സരത്തിൽ ഏഴു ജില്ലകളിൽനിന്ന് 500ലധികം താരങ്ങൾ മാറ്റുരച്ചു.









0 comments