അയ്യൻകാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു

കതൃക്കടവിൽ പി കെ എസ് എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അയ്യൻകാളി ജയന്തി ആഘോഷം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
പികെഎസ് എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ 162–-ാംജന്മദിനാഘോഷം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ പണിമുടക്ക് അറിവെന്ന അക്ഷരം നേടുന്നതിനായി അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന തൊഴിലാളികളുടെ പണിമുടക്കായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പികെഎസ് ഏരിയ എക്സിക്യൂട്ടീവ് അംഗം കെ വി ചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രവീൺ, സിപിഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി സി മണി, പി കെ സാബു, ജിഷ ഭാസി, കെ വി ഷിബൻ, എൻ ആർ സതീഷ് കുമാർ, ടെസി ജേക്കബ് എന്നിവർ സംസാരിച്ചു.
മഹാത്മാ അയ്യൻകാളി സാംസ്കാരിക സമിതി കൊച്ചിയുടെ ആഭിമുഖ്യത്തിൽ 162–ാമത് മഹാത്മ അയ്യൻകാളി ജന്മദിനാഘോഷവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. കൊച്ചി കോർപറേഷൻ കൗൺസിലർ ബിന്ദു ശിവൻ ഉദ്ഘാടനം ചെയ്തു. സജു രാജൻ അധ്യക്ഷനായി. എപിപിഎസ് ജനറൽ സെക്രട്ടറി എ ശശിധരൻ, സി ടി അജിത്, വിനയരാജ് തുടങ്ങിയവർ സംസാരിച്ചു.
കണ്ണൻ നായർ സ്മാരക സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ദിനാഘോഷം നടത്തി. അഡ്വ. ബിജോയ് ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി കെ കെ സോമൻ, പി കെ പുരുഷോത്തമൻ, മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു.
പള്ളുരുത്തി
പികെഎസ് കുമ്പളം വില്ലേജ് കമ്മിറ്റി അയ്യൻകാളി ജയന്തി ആഘോഷിച്ചു. ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സീത ചക്രപാണി അധ്യക്ഷയായി. കെപിഎംഎസ് വാലുമ്മൽ ശാഖയുടെ നേതൃത്വത്തിൽ അയ്യൻകാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കൊച്ചി താലൂക്ക് യൂണിയൻ സെക്രട്ടറി യു കെ പുഷ്യൻ ഉദ്‌ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം വി രാധാകൃഷ്ണൻ അധ്യക്ഷനായി.
പള്ളുരുത്തി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ ജയന്തി ആഘോഷിച്ചു. കൊച്ചി ദേവസ്വം ബോർഡ് അംഗം കെ കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി എൻ അംബരീഷൻ മുഖ്യപ്രഭാഷണം നടത്തി. പീറ്റർ ജോസ് അധ്യക്ഷനായി.
വൈപ്പിൻ
മഹാത്മ അയ്യൻകാളിയുടെ ജൻമദിനം പട്ടികജാതി ക്ഷേമസമിതി (പികെഎസ്) എളങ്കുന്നപ്പുഴയിൽ വിപുലമായി ആഘോഷിച്ചു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കലാമണ്ഡലം നയന രഞ്ജിത്, എഴുത്തുകാരൻ എം എ ഷാനവാസ്, സംരംഭകൻ കെ കെ സാബു, സാന്ദ്ര ശോഭൻ, കെ ജെ പോൾ എന്നിവർക്ക് ദേവകി രാമൻ മെമ്മോറിയൽ പ്രതിഭാ പുരസ്കാരം വിതരണം ചെയ്‌തു. എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളെ അനുമോദിച്ചു.
കെ കെ വിജയൻ അധ്യക്ഷനായി. ചെറായി രാംദാസ്, കെ കെ ബാബു, സുനിൽ ഹരീന്ദ്രൻ, കെ എസ് രാധാകൃഷ്ണൻ, ടി സി ചന്ദ്രൻ, വി കെ ലാലൻ എന്നിവർ സംസാരിച്ചു.
ഓണം കിറ്റ് വിതരണോദ്ഘാടനം സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ നിർവഹിച്ചു. പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. അയ്യൻകാളി സ്മൃതിഗീതം, ഗാനാഞ്ജലി, വളപ്പ് നൃത്താഞ്ജലി വനിതകളുടെ കൈകൊട്ടിക്കളി എന്നിവയും നടന്നു.
പറവൂർ
പട്ടികജാതി ക്ഷേമസമിതി പറവൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യൻകാളി ജയന്തി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അജിത്‌കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. സി പി വ്യാസൻ അധ്യക്ഷനായി. ഡോ. യു എ മോഹൻദാസ്, എ ജി മുരളി, എം ബി സവിത, എം കെ സുരേന്ദ്രൻ, പി കെ ശേഖരൻ, പി എസ് രാജേഷ് എന്നിവർ സംസാരിച്ചു.
പട്ടികവർഗ സംരക്ഷണ വികസന സമിതിയുടെ അയ്യൻകാളി ജന്മദിനാഘോഷം തോന്ന്യകാവ് ഉന്നതിയിൽ നഗരസഭാ അധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ സോമൻ അധ്യക്ഷനായി. കെ കെ അജിത്‌കുമാർ, സലിം തുരുത്തിൽ, കെ ആർ ഷിബി എന്നിവർ സംസാരിച്ചു.
ചേന്ദമംഗലം പുലയ വംശോദ്ധാരണ സമാജത്തിന്റെ പ്രവർത്തനോദ്ഘാടനവും അയ്യൻകാളി ജന്മദിനാചരണവും പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. പി എ ഹരിദാസ് അധ്യക്ഷനായി. അയ്യൻകാളി പുരസ്കാരങ്ങൾ സമ്മാനിച്ചു. വി എസ് ജയപ്രകാശ്, വി വിജീഷ്‌കുമാർ, സാബു കൈതാരം, സുജിത്‌കുമാർ എന്നിവർ സംസാരിച്ചു.
ബികെഎംയു മണ്ഡലം കമ്മിറ്റിയുടെ അയ്യൻകാളി ജയന്തി ആഘോഷം ജില്ലാ പ്രസിഡന്റ് പി എൻ സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി എ കുഞ്ഞപ്പൻ, എൻ ആർ സുധാകരൻ, സി കെ മോഹനൻ എന്നിവർ സംസാരിച്ചു.
അങ്കമാലി
കെപിഎംഎസ് ആങ്കമാലി യൂണിയൻ മഹത്മാ അയ്യൻകാളിയുടെ ജന്മദിനം ആഘോഷിച്ചു. സമ്മേളനം എം ജി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. അങ്കമാലി യൂണിയൻ പ്രസിഡന്റ് സുരേഷ് മംഗലത്തറ അധ്യക്ഷനായി. കനകം അശോകൻ, ജി തുളസീധരൻ, എൻ എം സുമോഷ്, പി പി ബിനു, ടി വി സുബൻ, എം കെ രാമചന്ദ്രൻ, ബിബിൻ ചെമ്പിശേരി എന്നിവർ സംസാരിച്ചു.









0 comments