അയ്യൻകാളി ജയന്തി ആഘോഷിച്ചു

മുപ്പത്തടം എരമം ബിപിജെഎസ് നടത്തിയ അയ്യൻകാളി ജയന്തി ദിനാഘോഷം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
മുപ്പത്തടം എരമം ഗ്രാമമണ്ഡലം ഭാരതീയ പട്ടിക ജന സമാജം (ബിപിജെഎസ്) നടത്തിയ അയ്യൻകാളി ജയന്തി ദിനാഘോഷവും പുരസ്കാരവിതരണവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പി വി രവി അധ്യക്ഷനായി. പ്രദീപ് കുന്നുകര, പി കെ ശിവൻ, രതീഷ് വാസു എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ക്യാന്പയിനും നടത്തി.
കാലടി
കെപിഎംഎസ് ചൊവ്വര കൃഷ്ണസാഗരം ശാഖ അയ്യൻകാളി ദിനാചരണം സംഘടിപ്പിച്ചു. ശ്രീമൂലനഗരം പഞ്ചായത്ത് അംഗം കെ പി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിനോഭായ് അധ്യക്ഷനായി.
വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. മികച്ച കർഷകനുള്ള പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡ് നേടിയ കെ എ കുമാരൻ, എ കെ ഷണ്മുഖൻ, സുരേഷ് തൊട്ടാശേരി എന്നിവരെയും ആദരിച്ചു.
കെപിഎംഎസ് നമ്പർ വട്ടപ്പറമ്പ് ശാഖ രജതജൂബിലിയോടുബന്ധിച്ച് അയ്യൻകാളി ജയന്തി അവിട്ടം ദിനാഘോഷം സംഘടിപ്പിച്ചു. കെപിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി വി ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ സി അനിൽ അധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണമുണ്ടായി. ശാഖയിലെ മുൻകാല പ്രവർത്തകരെ ആദരിച്ചു. ശ്രീഭദ്ര നെടുമ്പാശേരി, വേങ്ങൂർ ശ്രുതി കലാസമിതി, അകപ്പറമ്പ് ശിവധ്വനി എന്നീ ടീമുകളുടെ കൈകൊട്ടിക്കളിയും ഉണ്ടായി.
കെപിഎംഎസ് അങ്കമാലി യൂണിയൻ പ്രസിഡന്റ് ഒ കെ രാജു, പഞ്ചായത്തംഗം പി കെ കുഞ്ഞപ്പൻ, വി വി കുമാരൻ, ദേവകി ചാക്കപ്പൻ, ബേബി കാക്കശേരി, കെ കെ അജി, സുമിത്ര സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി.
കെപിഎംഎസ് ചൊവ്വര കൃഷ്ണസാഗരം ശാഖ അയ്യൻകാളി ദിനാചരണം സംഘടിപ്പിച്ചു. ശ്രീമൂലനഗരം പഞ്ചായത്ത് അംഗം കെ പി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിനോഭായ് അധ്യക്ഷനായി.
നെടുമ്പാശേരി
കെപിഎംഎസ് നെടുമ്പാശേരി യൂണിയൻ സംഘടിപ്പിച്ച അയ്യൻകാളി ജയന്തി ആഘോഷം ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ കെ ശിവൻ അധ്യക്ഷനായി. ലഹരിവിരുദ്ധപ്രതിജ്ഞ, ഘോഷയാത്ര എന്നിവയും നടന്നു.









0 comments