അയ്യൻകാളി ദിനം ആഘോഷിച്ചു

തൃപ്പൂണിത്തുറ
കെപിഎംഎസ് നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ മഹാത്മാ അയ്യൻകാളി 162–ാം ജന്മദിനം ആഘോഷിച്ചു. കരിങ്ങാച്ചിറയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ലായം കൂത്തമ്പലത്തിൽ സമാപിച്ചു. മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.
കെ എം സുരേഷ് അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, പി കെ പീതാംബരൻ, കെ വി സാജു, യു കെ യാഗേഷ്, സുബ്രഹ്മണ്യൻ പാമ്പാടി തുടങ്ങിയവർ സംസാരിച്ചു.
ഉദയംപേരൂർ
കെപിഎംഎസ് ഉദയംപേരൂരിൽ സംഘടിപ്പിച്ച മഹാത്മ അയ്യൻകാളി ജയന്തി ആഘോഷം കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, എം പി ഷൈമോൻ, പി പി രാജൻ, കെ വി സുധീർ, കെ എം ഗിരിജൻ, യമുന വേലപ്പൻ എന്നിവർ സംസാരിച്ചു.
കാക്കനാട്
കെപിഎംഎസ് തൃക്കാക്കര യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് മഹാത്മ അയ്യൻകാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഐഎംജി ജങ്‌ഷനിലെ ഗാന്ധി സ്ക്വയറിൽനിന്ന് ഘോഷയാത്ര ആരംഭിച്ച് കാക്കനാട് ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. തുടർന്നുനടന്ന അനുസ്മരണ സമ്മേളനം ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി ടി സുരേന്ദ്രൻ അധ്യക്ഷനായി.
നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, തൃക്കാക്കര നഗരസഭ പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു, കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം പി സി പ്രശോഭ് എന്നിവർ സംസാരിച്ചു.









0 comments