റോഡിലെ കുഴിയിൽ വീണ് ഗുഡ്സ് ഓട്ടോ മറിഞ്ഞു

പള്ളുരുത്തി
ഇടക്കൊച്ചിയിൽ റോഡിലെ വലിയകുഴിയിൽ വീണ് ഗുഡ്സ് ഓട്ടോ മറിഞ്ഞു. ബുധൻ വൈകിട്ട് നാലിന് ഇടക്കൊച്ചി കോഴിക്കൂട് ബസ് സ്റ്റോപ്പിനുസമീപമാണ് അപകടം. ഇരുമ്പിന്റെ വലിയ ചാനലും പൈപ്പുകളും കയറ്റിവന്ന ഓട്ടോയാണ് കുഴിയിൽ വീണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. നാളുകളായി കുഴിയായിക്കിടക്കുന്ന റോഡ് നന്നാക്കാൻ കെ ബാബു എംഎൽഎ ഇതുവരെ ഇടപെട്ടിട്ടില്ല. ഇതിനിടെ കുഴി കല്ലും മണ്ണും ഉപയോഗിച്ച് താൽക്കാലികമായി അടച്ചെങ്കിലും മഴ ശക്തമായതോടെ ഇവയെല്ലാം ഒലിച്ചുപോയി. മഴവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുണ്ടെന്ന് അറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി.








0 comments