ആഘോഷമാകും അത്തച്ചമയം ; ഘോഷയാത്ര 26ന്

Athachamayam
വെബ് ഡെസ്ക്

Published on Aug 20, 2025, 03:02 AM | 1 min read


തൃപ്പൂണിത്തുറ

ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര 26ന് നടക്കും. നഗരസഭ അത്താഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ഘോഷയാത്ര രാവിലെ ഒമ്പതിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മഹാബലി, നകാര, പല്ലക്ക്, പുലികളി, വിവിധ പ്രച്ഛന്നവേഷങ്ങൾ, കളരിപ്പയറ്റ്, പഞ്ചവാദ്യം, തകിൽ, ചെണ്ടമേളം, ശിങ്കാരി മേളം, തമ്പോല മേളം, ബാൻഡ് മേളം, കാവടി, തെയ്യം, തിറ, പടയണി, മാരി തെയ്യം, ടാബ്ലോ തുടങ്ങിയ ഇനങ്ങളിലായി മൂവായിരത്തിലധികം കലാപ്രവർത്തകർ ഘോഷയാത്രയിൽ അണിനിരക്കും. സ്കൂൾ–കോളേജ് വിദ്യാർഥികൾ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ തുടങ്ങിയവരും പങ്കെടുക്കും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയതായി ചെയർപേഴ്സൺ അറിയിച്ചു.


വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, പി ബി സതീശൻ, വി ജി രാജലക്ഷ്മി, യു മധുസൂദനൻ, രോഹിണി കൃഷ്ണകുമാർ, പി എൽ ബാബു, സി കെ ഷിബു, ഡി അർജുനൻ, ജിഷ ഷാജികുമാർ, വള്ളി മുരളീധരൻ, കെ ടി അഖിൽദാസ്, പി കെ സുഭാഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home