അത്താഘോഷം: കലാമത്സരങ്ങൾ തുടങ്ങി

തൃപ്പൂണിത്തുറ
അത്താഘോഷം 2025ന്റെ ഭാഗമായുള്ള കലാമത്സരങ്ങൾക്ക് ലായം കൂത്തമ്പലത്തിൽ തുടക്കമായി. കഥകളി ആചാര്യന്മാരായ ഫാക്ട് പത്മനാഭൻ, ദാമോദര പിഷാരടി, ആർഎൽവി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ആർ രാജലക്ഷ്മി, ചിത്രകല അധ്യാപകൻ കെ സി ചക്രപാണി, ശ്രീശങ്കരാചാര്യ സർവകലാശാല പെർഫോമിങ് ആർട്സ് തലവൻ രമേശ് വർമ എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, പി കെ പീതാംബരൻ, കെ വി സാജു, പി ബി സതീശൻ, ദീപ്തി സുമേഷ്, ശ്രീലത മധുസൂദനൻ, വി ജി രാജലക്ഷ്മി, ഡി അർജുനൻ, ജിഷ ഷാജി കുമാർ, സി കെ ഷിബു തുടങ്ങിയവർ സംസാരിച്ചു.









0 comments