ഇൗ കുഞ്ഞുങ്ങൾക്കിത് ആഘോഷയാത്ര

ഘോഷയാത്ര കാണുന്നതിന് ഭിന്നശേഷി കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക പവിലിയനിൽ മന്ത്രിമാരും വിശിഷ്ടാതിഥികളും എത്തിയപ്പോൾ
കൊച്ചി
വർണപ്പകിട്ടാർന്ന അത്തം ഘോഷയാത്ര മുന്നിലൂടെ പോകുമ്പോൾ നിറഞ്ഞ കൗതുകമായിരുന്നു കുഞ്ഞുമുഖങ്ങളിൽ. പ്രത്യേകമൊരുക്കിയ പന്തലിലിരുന്ന്, ഭിന്നശേഷിയുള്ള കുട്ടികൾ ഘോഷയാത്ര ആഹ്ലാദത്തോടെ കണ്ടു. തൃപ്പൂണിത്തുറ ബിആർസിയുടെ നേതൃത്വത്തിൽ 20 കുട്ടികളെയാണ് ഘോഷയാത്ര കാണാൻകൊണ്ടുവന്നത്. ഒപ്പം അവരുടെ രക്ഷിതാക്കളും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും. അധ്യാപകർ തയ്യാറാക്കിനൽകിയ വർണക്കിരീടങ്ങളും വസ്‌ത്രങ്ങളും ധരിച്ചെത്തിയ കൊച്ചുമിടുക്കരെ കാണാൻ, മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, നടൻ ജയറാം, രമേഷ് പിഷാരടി എന്നിവരും മറ്റ് അതിഥികളും പന്തലിലേക്കെത്തി. കൈകൊടുത്ത് കുട്ടികളെ ചേർത്തുനിർത്തി. ഇക്കുറി അത്താഘോഷം പകരുന്ന ഏറ്റവും വലിയ സന്തോഷം, ഇവർക്ക് ഘോഷയാത്ര കാണാൻ അവസരമൊരുക്കിയതാണെന്ന് അതിഥികൾ പറഞ്ഞു.
ഉദ്ഘാടനവേദിക്ക് മുന്നിലായിരുന്നു പ്രത്യേക പന്തൽ. ബിപിസി ഷൈൻ കുമാർ, ട്രെയ്നർ ഷെമീന ബീഗം എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളും രക്ഷിതാക്കളും എത്തിയത്.









0 comments