കുരൂർ തോടിനുകുറുകെ ആർച്ച് പാലം യാഥാർഥ്യമാകുന്നു

കോതമംഗലം
പട്ടണമധ്യത്തിൽ കോളേജ് റോഡിൽ പോസ്റ്റ് ഓഫീസ് ജങ്‌ഷനുസമീപം കുരൂർ തോടിനുകുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ ശിലാസ്ഥാപനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ്, ബാബു ഏലിയാസ്, സാബു മാത്യു, പി ഒ ജോർജ്, പി ഒ പൗലോസ്, പി ഒ ഫിലിപ്പ്, ബാബു സണ്ണി എന്നിവർ സംസാരിച്ചു.
ജോസ് കോളേജ് അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഈ പ്രദേശത്തേക്ക് ആറടിവീതിയിലുള്ള 55 വർഷം പഴക്കമുള്ള കോൺക്രീറ്റ് പാലമാണ് നിലവിലുള്ളത്. ഇതോടുചേർന്ന് സമാന്തരമായി ഏഴുമീറ്റർ വീതിയിൽ ആർച്ച് മാതൃകയിലാണ് 19 മീറ്റർ നീളത്തിൽ പെരിങ്ങാട്ടുപറമ്പിൽ കുടുംബം മുൻകൈയെടുത്ത് പുതിയ പാലം നിർമിക്കുന്നത്. കോതമംഗലം നഗരത്തെ തങ്കളം കോഴിപ്പിള്ളി ബൈപാസ് റോഡിലേക്ക് ഭാവിയിൽ ബന്ധിപ്പിക്കാൻ പുതിയ പാലം യാഥാർഥ്യമാകുന്നതോടെ വഴിതെളിയും.









0 comments