മലിന ജലശുദ്ധീകരണശാലയിലേക്കുള്ള വഴിയില്‍ ഗേറ്റ് സ്ഥാപിച്ചു
സ്ഥലത്തിന്റെ പേരില്‍ തര്‍ക്കവുമായി അദ്വൈതാശ്രമവും ആലുവ നഗരസഭയും

അദ്വൈതാശ്രമത്തിന് അരികിലൂടെ നഗരസഭയുടെ മലിന ജലശുദ്ധീകരണ ശാലയിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ഗേറ്റ്
ആലുവ
ആലുവ അദ്വൈതാശ്രമത്തിന് അരികിലൂടെ നഗരസഭയുടെ മലിന ജലശുദ്ധീകരണശാലയിലേക്കുള്ള വഴിയില്‍ ഗേറ്റ് സ്ഥാപിച്ചു. അദ്വൈതാശ്രമം നല്‍കിയ സ്ഥലത്താണ് നഗരസഭയുടെ മലിന ജലശുദ്ധീകരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
ഇവിടേക്കുള്ള വഴിയിലാണ് ഗേറ്റ് സ്ഥാപിച്ച് ഗേറ്റിനുമുകളില്‍ പീതപതാക സ്ഥാപിച്ചത്. സാമൂഹ്യവിരുദ്ധശല്യംമൂലമാണ് ഗേറ്റ് സ്ഥാപിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ബുധന്‍ അദ്വൈതാശ്രമവളപ്പില്‍ സ്ഥാപിച്ചിരുന്ന പീതപതാകകളും ബോര്‍ഡും നഗരസഭ അധികൃതര്‍ നശിപ്പിച്ചിരുന്നു.
ഇതിനെതിരെ അദ്വൈതാശ്രമവും എസ്എൻഡിപിയും ശക്തമായി പ്രതിഷേധം നടത്തിയിരുന്നു. ആലുവ നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ അദ്വൈതാശ്രമം നൽകിയ സ്ഥലം രേഖപ്പെടുത്തി, ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നഗരസഭ ഈ ഭാഗത്തെ വഴിയില്‍ കോണ്‍ക്രീറ്റ് കട്ടകൾ വിരിച്ച് നടപ്പാത ഒരുക്കി. ഇവിടെ ആര്‍ച്ചും സ്ഥാപിച്ചിരുന്നു. അദ്വൈതാശ്രമത്തിന്റെ വഴിയിൽ നഗരസഭ ആർച്ച് സ്ഥാപിച്ചതിനെതിരെ വലിയ വിമർശം ഉയർന്നിരുന്നു.
വഴിയില്‍ ഗേറ്റ് സ്ഥാപിച്ചതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് കൗണ്‍സില്‍ യോഗം ചേരും. എന്നാല്‍, സ്ഥലം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റേതാണെന്നാണ് ആശ്രമത്തിന്റെ വാദം. ട്രസ്റ്റിനെ അറിയിക്കാതെയാണ് നഗരസഭ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്നും പറയുന്നു.









0 comments