നോക്കൂ, 
സെവൻസിന്റെ 
വിജയത്തിളക്കം

aluva blind school
വെബ് ഡെസ്ക്

Published on May 10, 2025, 03:05 AM | 1 min read


ആലുവ

ആലുവ അന്ധവിദ്യാലയത്തിലെ ഏഴംഗ കൂട്ടുകാർക്ക് എസ്എസ്എൽസി പരീക്ഷയിൽ മിന്നുംജയം. എഴുത്തുസഹായി ഇല്ലാതെ കംപ്യൂട്ടറിൽ പരീക്ഷയെഴുതിയ അശ്വനി എൻ കിണി എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എം ജെ അഭിഷേക്, അനറ്റ് മരിയ ബിനോയ്, ഗായത്രി വിനോദ്, എ ദാക്ഷായണി, എം കെ അബ്ദുള്ള, എ പി മുഹമ്മദ് നാസിം എന്നിവരും വിജയിച്ചു.


പാഠഭാഗങ്ങൾ ബ്രെയിൽ ലിപിയിലൂടെ തൊട്ടറിഞ്ഞും കംപ്യൂട്ടർ, സ്മാർട്ട് ഫോൺ എന്നിവയിലൂടെ കേട്ടറിഞ്ഞും എഴുതിയാണ് ഇവർ തിളക്കമുള്ള വിജയം നേടിയത്. ആലുവ അന്ധവിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ഇവർ താമസിച്ച് പഠിച്ചു. തുടർന്ന് ഈ വിദ്യാലയത്തിലെ റിസോഴ്സ് ഹോസ്റ്റലിൽ താമസിച്ച് കുട്ടമശേരി ഗവ. ഹയർ സെക്കൻഡറിയിൽ ഇൻക്ലൂസീവ് എഡ്യുക്കേഷൻ പ്രകാരമാണ് ഇവർ പഠിച്ചത്.


സംസ്ഥാനതല സ്പെഷ്യൽ സ്കൂൾ യുവജനോത്സവങ്ങളിലും പ്രവൃത്തിപരിചയമേളകളിലും എ ഗ്രേഡോടെ ഇവർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. തുടർച്ചയായി മൂന്നുവർഷം സംസ്ഥാന സ്പെഷ്യൽ സ്കൂൾ യുവജനോത്സവത്തിൽ ബാൻഡ് ഡിസ്‌പ്ലെയിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനവും കരസ്ഥമാക്കി. ലളിതഗാനം, ശാസ്ത്രീയഗാനം, കവിതാപാരായണം എന്നിവയിൽ യുവജനോത്സവങ്ങളിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അനറ്റ് മരിയ ബിനോയ് സംഗീതം ഒരു വിഷയമായെടുത്താണ് എസ്എസ്എൽസി വിജയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home