ലഹരിക്കെതിരെ 'ലോഡിംഗ് വേഴ്‌സസ് റീഡിംഗ്'

thrikkakkara
വെബ് ഡെസ്ക്

Published on Jun 26, 2025, 04:07 PM | 1 min read

തൃക്കാക്കര: കെഎംഎം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വായനയാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി 'ലോഡിംഗ് വേഴ്‌സസ് റീഡിംഗ്' പ്രോഗ്രാം സംഘടിപ്പിച്ചു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ച 125 ബുക്കുകളാണ് കോര്‍ണര്‍ ഓപ്പണ്‍ ലൈബ്രറി എന്ന പേരില്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വായിക്കാന്‍ ഒരുക്കിയിരിക്കുന്നത്.


വിദ്യാര്‍ഥികള്‍ക്കും, അധ്യാപക-അനധ്യാപകര്‍ക്കും ഈ ബുക്കുകള്‍ സൗജന്യമായി വായിക്കാം. ഏറ്റവും കൂടുതല്‍ ബുക്കുകള്‍ വായിക്കുന്നവര്‍ക്ക് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമ്മാനം നല്‍കും. പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ കോര്‍ണര്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പുഷ്അപ്പ് ചലഞ്ച്, ലഹരിക്കെതിരെ ഒപ്പുശേഖരണം, റീല്‍സ് മേക്കിംഗ്, വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പരിപാടികളും നടത്തി.


അധ്യാപകരായ ജാഫര്‍ ജബ്ബാര്‍, ബിജിത് എം ഭാസ്‌കര്‍, മീരാ വിശ്വന്‍, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ കെ സി പൗലോസ്, ലൈല സലിം, എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home