പി കൃഷ്ണപിള്ളയുടെ ഓർമകൾ നെഞ്ചേറ്റി നാട്

കൽപ്പറ്റ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി കൃഷ്ണപിള്ളയുടെ 77–-ാം അനുസ്മരണദിനം ജില്ലയാകെ വിപുലമായി ആചരിച്ചു. മുഴുവൻ ഞ്ച്രാഞ്ച് കേന്ദ്രങ്ങളിലും പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. പാർടി പ്രവർത്തകർ പ്രദേശങ്ങളിലെ കിടപ്പുരോഗികളെ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് വെള്ളമുണ്ട എട്ടേനാൽ, കാഞ്ഞിരങ്ങാട് ലോക്കലുകളിലും സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ മണിയങ്കോട് പൊന്നട പ്രദേശത്തും രോഗികളെ സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളും വിവിധ പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി. മുഴുവൻ പാർടി ഓഫീസുകളിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിൽ കെ റഫീഖ് പതാക ഉയർത്തി. വൈത്തിരിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഗഗാറിൻ, കൽപ്പറ്റയിൽ ഏരിയാ സെക്രട്ടറി വി ഹാരിസ്, കോട്ടത്തറയിൽ (കമ്പളക്കാട്) ഏരിയാ കമ്മിറ്റി അംഗം എം എം ഷൈജൽ, മാനന്തവാടിയിൽ ഏരിയാ സെക്രട്ടറി പി ടി ബിജു, പനമരത്ത് (ദ്വാരക) ഏരിയാ സെക്രട്ടറി എ ജോണി, പുൽപ്പള്ളിയിൽ ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, ബത്തേരിയിൽ ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്, മീനങ്ങാടിയിൽ ഏരിയാ കമ്മിറ്റി അംഗം സി അസൈനാർ എന്നിവർ ഏരിയാ കമ്മിറ്റി ഓഫീസുകളിൽ പതാക ഉയർത്തി. മീനങ്ങാടി നോർത്ത് ലോക്കൽ കമ്മിറ്റി നടത്തിയ അനുസ്മരണം സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ വി ലിന്റോ അധ്യക്ഷനായി.









0 comments