വയനാടിന്റെ വലിയ നേട്ടം: മന്ത്രി ഒ ആർ കേളു

വയനാട് ഗവ. മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമീഷന്റെ അംഗീകാരം ലഭിച്ചത് എന്റെ പൊതുജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള അനുഭവമാണ്. 50 വിദ്യാർഥികൾക്ക് ഈ വർഷം എംബിബിസിന് പ്രവേശനം നേടാനാകും. ഇത് വയനാടിന്റെ എക്കാലത്തെയും വലിയ നേട്ടമാണ്. 2016ൽ എംഎൽഎ ആയതുമുതൽ ജില്ലാ ആശുപത്രിയെ ഉന്നതനിലവാരത്തിലെത്തിക്കുന്നതിനുള്ള നിരന്തരശ്രമം നടത്തി. 2021ൽ ആശുപത്രി മെഡിക്കൽ കോളേജായി സംസ്ഥാന സർക്കാർ ഉയർത്തിയതുമുതൽ കമീഷന്റെ അംഗീകാരത്തിനായും ശ്രമിക്കുന്നതാണ്. എൻഎംസി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും ഒരുക്കിയാണ് അംഗീകാരം നേടിയത്. തുടർപ്രവർത്തനങ്ങളും ഒരുമിച്ച് നടത്തണം.









0 comments