കുടുംബത്തെ 
ജീവിക്കാൻ
അനുവദിക്കുന്നില്ല

‘കൊലയാളി കോൺഗ്രസേ 
 നിനക്കിതാ ഒരു ഇരകൂടി’

 ടി സിദ്ദിഖ്‌ എംഎൽഎ
വെബ് ഡെസ്ക്

Published on Sep 14, 2025, 10:40 PM | 1 min read

ബത്തേരി ‘കോൺഗ്രസിന്റെ വഞ്ചനയിൽ ജീവിക്കാൻ കഴിയില്ലെന്നായപ്പോഴാണ്‌ ആത്മഹത്യയ്‌ക്കുമുതിർന്നത്‌. കുടുംബം കടത്തിൽ മുങ്ങി. കിടപ്പാടം നഷ്‌ടപ്പെടുന്ന അവസ്ഥയാണ്‌. ഭയന്ന്‌ ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. കോൺഗ്രസ്‌ പണം നൽകിയെന്നും ഞങ്ങളത്‌ ബിസിനസിനായി ഉപയോഗിച്ചുവെന്ന് ടി സിദ്ദിഖ്‌ എംഎൽഎ മാധ്യമങ്ങളോട്‌ പറഞ്ഞപ്പോൾ സഹിക്കാനായില്ല. മനം മടുത്തപ്പോൾ കൈ ഞരന്പ്‌ മുറിച്ച്‌ എല്ലാം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു’– ആത്മഹത്യയിൽനിന്ന്‌ തലനാഴിരയ്‌ക്ക്‌ രക്ഷപ്പെട്ട്‌ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന എൻ എം വിജയന്റെ മരുമകൾ പത്മജയുടെ വാക്കുകളാണിത്‌. ‘കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇരകൂടി’ എന്ന്‌ എഴുതിവച്ചായിരുന്നു ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. സഹകരണ ബാങ്കുകളിൽ നിയമനം വാഗ്‌ദാനംചെയ്‌ത്‌ നേതാക്കൾ വാങ്ങിയ കോഴയുടെ ബാധ്യത തലയിൽകെട്ടിവച്ചതോടെയായിരുന്നു മകന്‌ വിഷം നൽകി ഡിസിസി ട്രഷറർ വിജയൻ ആത്മഹത്യചെയ്‌തത്‌. കടബാധ്യത ഇതോടെ മൂത്ത മകൻ വിജേഷിന്റെയും ഭാര്യ പത്മജയുടെയും തലയിലായി. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന പ്രിയങ്കാ ഗാന്ധി വാദ്ര എംപി ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കൾ ഉറപ്പുനൽകിയെങ്കിലും വഞ്ചിക്കുകയായിരുന്നു. മുഴുവൻ ബാധ്യത ഏറ്റെടുക്കാമെന്ന്‌ പറഞ്ഞത്‌ ലംഘിച്ച്‌ 25 ലക്ഷം രൂപയും വീടിന്റെ ആധാരവും മാത്രമേ കൈമാറുള്ളൂവെന്ന്‌ പിന്നീട്‌ കരാറുണ്ടാക്കി. കുടുംബം ഇതിൽനിന്ന്‌ 20 ലക്ഷം രൂപ കൈപ്പറ്റി അത്യാവശ്യമുള്ള ബാധ്യത തീർത്തു. ബാധ്യത തീർക്കാനായി വിനിയോഗിച്ച തുക കുടുംബം ബിസിനസ്‌ ആവശ്യങ്ങൾക്ക്‌ വിനിയോഗിച്ചുവെന്ന്‌ ടി സിദ്ദിഖ്‌ എംഎൽഎ പറഞ്ഞതോടെ പത്മജ ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുകയായിരുന്നു. ‘കോൺഗ്രസുകാരണം അടിച്ചേൽപ്പിക്കപ്പെട്ട ബാധ്യത തലയ്‌ക്കുമുകളിൽ നിൽക്കുമ്പോഴാണ്‌ പണം ബിസിനസ്‌ ആവശ്യങ്ങൾക്ക്‌ വിനിയോഗിച്ചുവെന്ന്‌ സിദ്ദിഖ്‌ പറയുന്നത്‌. ഭർത്താവ്‌ ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നപ്പോൾ ബില്ലടയ്‌ക്കാൻപോലും പണമുണ്ടായില്ല. ആശുപത്രി ബില്ലടയ്‌ക്കാൻ കോൺഗ്രസുണ്ടാക്കിയ കരാർ പ്രകാരമുള്ള പണം ചോദിച്ചപ്പോൾ സിദ്ദിഖ്‌ എംഎൽഎ ഉൾപ്പെടെയുള്ളവർ ഫോൺ എടുക്കാതെ ഒഴിവായി. കൽപ്പറ്റയിലെ അഭിഭാഷകന്റെ ഓഫീസിൽനിന്ന്‌ എംഎൽഎ കരാർ മുക്കി. മുഴുവൻ ബാധ്യതയും തീർക്കാമെന്ന്‌ ഉറപ്പുതന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണനെ നേരിട്ടുപോയി കണ്ടപ്പോൾ കെപിസിസി ഉപസമിതി അദ്ദേഹത്തെയും പെടുത്തി എന്നായിരുന്നു മറുപടി. നിയമനക്കോഴയിൽപ്പെട്ടവർ പണം ആവശ്യപ്പെടുമ്പോഴാണ്‌ കിട്ടിയ തുക ബിസിനസിന്‌ ഉപയോഗിച്ചെന്ന പ്രചാരണവുമായി കോൺഗ്രസ്‌ നേതൃത്വം ജീവിക്കാൻ അനുവദിക്കാത്തത്‌– പത്മജ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home