37 ഇടങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല

കൽപ്പറ്റ ജില്ലയിൽ 37 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. മാനന്തവാടി നഗരസഭയിയിൽ ആറും കൽപ്പറ്റ നഗരസഭയിൽ ഏഴും ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മൂപ്പൈനാട് ഡിവിഷനിലും ബത്തേരി ബ്ലോക്കിലെ കുന്പളേരിയിലും ബിജെപി സ്ഥാനാർഥിയില്ല. പഞ്ചായത്തുകളിൽ പടിഞ്ഞാറത്തറയിലാണ് കൂടുതൽ സ്ഥാനാർഥികൾ ഇല്ലാത്തത്. അഞ്ച് വാർഡുകളിൽ മത്സര രംഗത്തില്ല. മാനന്തവാടി നഗരസഭയിലെ 37 സീറ്റുകളില്‍ 31 സീറ്റുകളില്‍ മാത്രമാണ് ബിജെപി മത്സരിക്കുന്നത്. നാലാം ഡിവിഷന്‍ കല്ലിയോട്ട്, ഒന്പതാം ഡിവിഷന്‍ വിന്‍സെന്റ്ഗിരി, പതിമൂന്നാം ഡിവിഷന്‍ കുറുക്കന്‍മൂല, പത്തൊന്‍പതാം ഡിവിഷന്‍ താന്നിക്കള്‍, ഇരുപത്തിയൊന്ന് മൈത്രിനഗര്‍, ഇരുപത്തിമൂന്ന് ആറാട്ടുതറ ഡിവിഷനുകളിൽ സ്ഥാനാര്‍ഥികള്‍ ഇല്ല. മുള്ളൻകൊല്ലിയിൽ– രണ്ട്, വെള്ളമുണ്ട– മൂന്ന്, എടവക– രണ്ട്, മുട്ടിൽ–മൂന്നും പൊഴുതന, കോട്ടത്തറ, മൂപ്പൈനാട്, തൊണ്ടർനാട് പഞ്ചായത്തുകളിൽ ഓരോ വാർഡുകളിലും ബിജെപിക്ക് സ്ഥാനാർഥികളില്ല.









0 comments