ഭജനമന്ദിരത്തിലെ കിണറ്റിൽ വീണ 66കാരനെ രക്ഷപ്പെടുത്തി

കാസർകോട്: കാഞ്ഞങ്ങാട് കുശാൽ നഗർ നിത്യാനന്ദ ഭജനമന്ദിരത്തിലെ കിണറ്റിൽ വീണ ഗംഗാധരനെ (66) ഫയർഫോഴസ് രക്ഷപ്പെപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. കിണറ്റിൽ നിന്നു നിലവിളി കേട്ടാണ് നാട്ടുകാർ ഗംഗാധരൻ കിണറ്റിലെ വീണ് കിടക്കുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഗണേശൻ കിണറ്റിൻകരയുടെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ വി വി ലിനേഷ്, സുധീഷ്, അനീഷ്, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ ഷാജഹാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശ്രമകരമായ രക്ഷാപ്രവർത്തനം.









0 comments