പാടത്തിറങ്ങി ഞാറുനട്ട് വിദ്യാർഥികൾ

രാജപുരം
ജാനകി അമ്മയും കമ്മാടത്തു അമ്മയും പാടിക്കൊടുത്ത നാട്ടിപാട്ടിന്റെ ഇണത്തിൽ വിദ്യാര്‍ഥികള്‍ പാടത്തിറങ്ങി. പഴമ തലമുറക്കൊപ്പം വിദ്യാര്‍ഥികളായ അനിക, അദിഷ, പ്രാര്‍ഥന, അമയ, കൃഷ്ണദേവ്, ദിയ, ആദിത്യന്‍ എന്നിവരും ഞാറുനാട്ടു. ചേറിലാണ് ചോറ് എന്ന സന്ദേശവുമായി കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് സ്‌കൂളില്‍ നെല്‍കൃഷി നടത്തുന്നത്. പ്രധാനാധ്യാപകന്‍ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. എ വി മധു അധ്യക്ഷനായി. യുവ കര്‍ഷകന്‍ രാഹുല്‍ രവീന്ദ്രന്‍, കെ അനുരൂപ, കെ ഷാനു എന്നിവര്‍ സംസാരിച്ചു. പി പ്രമോദിനി സ്വാഗതവും വി കെ ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.









0 comments