ധനസഹായ വിതരണം ഓണ്‍ലൈനാക്കും: മന്ത്രി വാസവൻ

കേരള സഹകരണ വികസന ക്ഷേമനിധി ഫയല്‍ തീര്‍പ്പാക്കാല്‍ അദാലത്തും ധനസഹായ വിതരണവും മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്യുന്നു
കാഞ്ഞങ്ങാട്
ധനസഹായ വിതരണ പ്രവര്‍ത്തനം താമസിയാതെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പാക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അതുവഴി പരാതികള്‍ക്കിട നല്‍കാതെ കൂടുതല്‍ വേഗത്തില്‍ സഹായ വിതരണം നടത്താനാവും. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ഫയല്‍ തീര്‍പ്പാക്കാല്‍ അദാലത്തും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത, ബോര്‍ഡ് അംഗംസാബു എബ്രഹാം, താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയർമാൻ പി മണിമോഹനന്‍, ജോയിന്റ് രജിസട്രാര്‍ ജനറല്‍ ഇന്‍ ചാര്‍ജ് വി. ചന്ദ്രന്‍, ജോയിന്റ് ഡയറക്ടര്‍ ഓഡിറ്റ് ടി എം മാത്യു, കെ വി വിശ്വന്‍, സി ഇ ജയന്‍, ബി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ സ്വാഗതവും കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് അംഗം എം മോഹനന്‍ നന്ദിയും പറഞ്ഞു. നാല് കോടിയുടെ ധനസഹായം വിതരണം ചെയ്തു കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് പദ്ധതിയിലൂടെ ജില്ലയില്‍ 631 അപേക്ഷകള്‍ തീര്‍പ്പാക്കി 4,07,56,899 രൂപയുടെ ധനസഹായം വിതരണംചെയ്തു. കാസര്‍കോട് താലൂക്കില്‍ 116 അപേക്ഷകളില്‍ 76,60,354 രൂപയും ഹൊസ്ദുര്‍ഗില്‍ 236 അപേക്ഷകളിലായി 1,41,00,270 രൂപയും വെള്ളരിക്കുണ്ടില്‍ 180 അപേക്ഷകളിലായി 1,05,52,257 രൂപയും മഞ്ചേശ്വരത്ത് 68 പരാതികളിലായി 47,65,431 രൂപയും കേരള ബാങ്കില്‍ 31 അപക്ഷകളില്‍ 36,78,587 രൂപയും വിതരണം ചെയ്തു.









0 comments