അനധികൃത മീൻപിടിത്തത്തിനിടെ ബോട്ട് പിടിയിൽ; 2 ലക്ഷം രൂപ പിഴ

അനധികൃത മീൻപിടിത്തത്തിനിടെ പിടിയിലായ ബോട്ട്
കാസർകോട്
അനധികൃത മീൻപിടിത്തത്തിനിടെ കർണാടക ബോട്ട് പിടികൂടി രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്. ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെൻ്റ്, കോസ്റ്റൽ പോലീസ് എന്നിവ നടത്തിയ രാത്രികാല പട്രോളിങിലാണ് ബോട്ട് പിടികൂടിയത്. തിങ്കൾ രാത്രി തൃക്കരിപ്പൂർ തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ രാത്രി ട്രോളിങ് നടത്തിയതിനും സ്പെഷ്യൽ പെർമിറ്റ് ഇല്ലാതെ കേരള സമുദ്രാതിർത്തിയിൽ പ്രവേശിച്ചതിനുമാണ് ബോട്ട് പിടികൂടിയത്. ഭീമസേന ബോട്ടിന്റെ ഉടമയ്ക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടിക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴയിട്ടത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ എസ് ടെസ്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്മെന്റ് വിങ്ങിലെ സിപിഒ അർജുൻ, കോസ്റ്റൽ പൊലീസ് വിപിൻ ചന്ദ്, റെസ്ക്യു ഗാർഡുമാരായ കെ അജീഷ്, ശിവകുമാർ, മനു, സേതു, ശശി, സ്രാങ്ക് മുഹമ്മദ് ഇക്ബാൽ, എൻജിൻ ഡ്രൈവർ സിന്ദുരാജ് എന്നിവരും സംഘത്തിലുണ്ടായി.








0 comments