ഇന്ന് വയോജന ദിനം

"തണൽ' നൽകും, കരുത്തുറ്റ രണ്ടാം ഇന്നിങ്‌സിന്

തണലേകിയവർക്ക്‌ തണലേകാൻ... പരവനടുക്കം സർക്കാർ വയോജന മന്ദിരത്തിൽ നടന്ന പരിപാടിയിൽ ഒപ്പനയ്‌ക്ക്‌ മണവാട്ടിയായ ലക്ഷ്‌മിയമ്മയ്‌ക്കും കൂട്ടുകാർക്കുമൊപ്പം ജീവനക്കാരും ചേർന്നപ്പോൾ

തണലേകിയവർക്ക്‌ തണലേകാൻ... പരവനടുക്കം സർക്കാർ വയോജന മന്ദിരത്തിൽ നടന്ന പരിപാടിയിൽ ഒപ്പനയ്‌ക്ക്‌ മണവാട്ടിയായ ലക്ഷ്‌മിയമ്മയ്‌ക്കും കൂട്ടുകാർക്കുമൊപ്പം ജീവനക്കാരും ചേർന്നപ്പോൾ

avatar
കെ സി ലൈജുമോൻ

Published on Oct 01, 2025, 02:30 AM | 1 min read

കാസർകോട്‌

എപ്പോഴും ദുഃഖം കെട്ടി നിൽക്കുന്നിടത്ത് നിരാശരായി ഇരിക്കുന്നവർ. വൃദ്ധസദനം എന്ന്‌ കേൾക്കുമ്പോൾ ഇങ്ങനെയൊരു ചിത്രം മനസ്സിലുണ്ടാവാം. എന്നാൽ പരവനടുക്കം സർക്കാർ വയോജനമന്ദിരമായ ‘തണലിൽ’ എത്തിയാൽ കാഴ്‌ചകൾ വ്യത്യസ്‌തം. കളിച്ച്, ചിരിച്ച് രസിച്ച് നടക്കുന്ന എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെട്ട ചുറുചുറുക്കുള്ള അമ്മൂമ്മമാരും അപ്പൂപ്പൻമാരുമാണിവിടെ. നിറം മങ്ങിയ ചുമരുകളോ ബലക്ഷയമുള്ള കസേരകളോ പൊടിപിടിച്ച മുറികളോ ഇവിടെ കാണാനാവില്ല. കലഹമോ വിദ്വേഷമോ പരിഭവങ്ങളോ ഇല്ലാത്ത സ്‌നേഹക്കൂടാരമാണിവിടം. മികച്ച സ‍ൗകര്യമാണ്‌ സർക്കാർ ഇവിടെ ഒരുക്കിയത്‌. വായനയും എഴുത്തും കളിയും ചിരുമായി കടന്നുപോകുന്ന ഓരോ നിമിഷവും ചെറുപ്പത്തെക്കാളും സുന്ദരമെന്ന്‌ ഇവിടുത്തെ ഓരോരുത്തരും പറയും. ഇവരാരും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കേണ്ടവരല്ലെന്നും കൂടെ ചേർത്തുപിടിക്കേണ്ടവരാണെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ കരുതലിൽ സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്ന ഇടമായി "തണൽ' മാറി. 42 പേരാണ്‌ ഇവിടെയുള്ളത്‌. ഇടറി വീഴ്‌ത്താതെ, പോറലേൽക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചവർ. കവിതയെഴുതി നാടറിഞ്ഞ കുട്ടിയമ്മ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തിയിട്ട്‌ വർഷങ്ങളായി. ചിലരെ മക്കളോ ബന്ധുക്കളോ എത്തി തിരികെകൊണ്ടുപോയി. ബാക്കിയുള്ളവർ കഴിഞ്ഞ കാലമെല്ലാം മറന്ന്‌ സന്തോഷത്തോടെ ജീവിതം നയിക്കുന്നു. വാർധക്യസഹജമായ അസുഖമുള്ളവർക്ക്‌ രണ്ടാഴ്‌ചയിലൊരിക്കൽ വയോമിത്രം മെഡിക്കൽ ടീമെത്തി പരിശോധനയും മരുന്നുകളും നൽകുന്നു. വിദ്യാർഥികളും സന്നദ്ധ പ്രവർത്തകരുമെല്ലാം മിക്കപ്പോഴും ഇവർക്കൊപ്പം ചേരും. വീടുകളേക്കാൾ നിറംപകരുന്ന ഇടമായി വയോജന കേന്ദ്രങ്ങൾ മാറുന്നുവെന്നത്‌ ആശ്വാസം പകരുന്ന കാഴ്‌ചയാണ്‌. വാർധക്യകാലത്ത്‌ താങ്ങായി മാറാൻ മടിക്കുന്നവർ മുതിർന്നവരെ വഴിയിൽ ഉപേക്ഷിക്കാതെ അടുത്തുള്ള വയോജന കേന്ദ്രത്തിലെത്തിക്കാനെങ്കിലും തയ്യാറാകണമെന്നാണ്‌ തണലിന്റെ ചുമതലയുള്ള ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി രാജ്‌ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home