ജില്ലയിൽ 24 പുതിയ ബസ് റൂട്ട്

ടി കെ നാരായണൻ
Published on Oct 31, 2025, 02:30 AM | 1 min read
കാഞ്ഞങ്ങാട്
ജില്ലയിൽ നഗര–ഗ്രാമീണ റോഡുകളെ ബന്ധിപ്പിച്ച് 24 ബസ് റൂട്ട് അനുവദിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് നിലവിൽ ബസ് റൂട്ടുകളില്ലാത്ത റോഡുകളിൽ അനുവദിച്ച 403 റൂട്ടുകളിൽപ്പെടുത്തിയാണ് നവീകരിച്ച റോഡുകളിലൂടെ പുതി റൂട്ടുകൾ അനുവദിച്ചത്. റൂട്ടുകൾ അനുവദിച്ച് സർക്കാർ ഗസറ്റ് വിജ്‌ഞാപനമിറക്കി. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കേരളാ പബ്ലിക് ട്രാൻസ്‌പോർട്ട് – റൂറൽ ഇന്റർഗ്രഷൻ ആൻഡ് ലാസ്‌റ്റ്‌മൈൽ കണക്‌ടിവിറ്റി സ്‌കീം പ്രകാരം നഗര–ഗ്രാമീണ റോഡുകളെ ബന്ധിപ്പിച്ച് എംഎൽഎമാർ, ജനപ്രതിനിധികൾ, സംഘടനകൾ എന്നിവരുടെ അപേക്ഷ പരിഗണിച്ച് പരിശോധന നടത്തിയാണ് റൂട്ടുകൾ അനുവദിച്ചത്. ഇതോടെ ഗതാഗതസൗകര്യമില്ലാതിരുന്ന റോഡുകളെ ബന്ധിപ്പിച്ച് ജില്ലയിൽ ബസ് ഗതാഗതത്തിനു സൗകര്യമൊരുങ്ങും. എറ്റവും പുതിയ ബോഡികോഡ് പ്രകാരം പുറത്തിറങ്ങിയ ബസുകൾക്ക് മാത്രമേ പുതിയ റൂട്ടുകളിൽ സർവീസിന് അപേക്ഷിക്കാനാവൂ. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ റൂട്ടുകൾ കണ്ടെത്തി ബസ് സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളെ തൊട്ടടുത്ത പ്രധാനടൗണുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള റൂട്ടുകളാണ് അനുവദിച്ചത്. ഒന്പത് പ്രധാന റൂട്ടുകളിലും പുറമെ 14 നഗര–ഗ്രാമീണറോഡുകളെ ബന്ധിപ്പിച്ചുള്ള റൂട്ടും അനുവദിച്ചിട്ടുണ്ട്. മലയോരമേഖലയിൽനിന്ന് ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജുകളിലേക്കും പുതിയ റൂട്ട് അനുവദിച്ചിട്ടുണ്ട്. ജില്ലാ–താലൂക്ക് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും തദ്ദേശ സ്ഥാപനങ്ങളിലും റൂട്ടുകൾ അനുവദിക്കുന്നതിനായി മുൻകൈയെടുത്ത് ജനകീയ സദസ്സുകൾ സംഘടിപ്പിച്ചിരുന്നു.
പുതിയ പ്രധാന റൂട്ടുകൾ
1. കാഞ്ഞങ്ങാട്–പാണത്തൂർ (അരയി–ചായ്യോത്ത് –കരിന്തളം– ബിരിക്കുളം– പരപ്പ– ബളാൽ – രാജപുരം വഴി) 2. നീലേശ്വരം – കുറ്റിക്കോൽ (നീലേശ്വരം–കാഞ്ഞങ്ങാട് –ഒടയഞ്ചാൽ) 3. കൊന്നക്കാട് – കാഞ്ഞങ്ങാട് (വെള്ളരിക്കുണ്ട് –കാരാട്ട്– ബാനം– കിളിയളം, ചോയ്യങ്കോട്) 4. മാണിമൂല – ചെറുപുഴ (ബന്തടുക്ക– മാലക്കല്ല്–രാജപുരം– നർക്കിലക്കാട്) 5. മൈക്കയം– നീലേശ്വരം (കൊന്നക്കാട്– മാലോം, എളേരിത്തട്ട്, കാലിച്ചാനടുക്കം) 6. വെള്ളരിക്കുണ്ട്– ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജ് (ബളാൽ, പൂടംകല്ല്, ചുള്ളിക്കര, കുറ്റിക്കോൽ, ബോവിക്കാനം, ചെർക്കള) 7. ബദിയടുക്ക– എത്തടുക്ക (കിന്നിഗാർ, വാണിനഗർ,പെർള, കജന്പാടി) 8. ഉപ്പള– വാണിനഗർ (വാണിനഗർ, പൈവളിഗ, ചോവാർ, പെർമുദ, ബാഡുർ, പെർള) 9. ചെർക്കള – പൊയിനാച്ചി (ബോവിക്കാനം–എരിഞ്ഞിപ്പുഴ) 10. പാണത്തൂർ– ചെറുപുഴ









0 comments